രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്
പാടിയത്: യേശുദാസ്
ആല്‍ബം: ഉത്സവഗാനങ്ങള്‍
പൂക്കളം കാണുന്ന പൂമരംപോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിന്
പൂമേനി പൊന്നായി മിന്നി
നിന്റെ പൂമേനി പൊന്നായി മിന്നി
പൂവണിപൂവണിയോരോന്നും
പിന്നെ നിന് തൂമുഖഭാവവും കണ്ടും
നിന്റെ കൈയ്യില്‍നിന്നും പണ്ടു ഞാന്‍ നേടിയ
പൂവടതന്‍ രുചിയോര്‍ത്തും
മുറ്റത്തു നിന്നു ഞാന്‍ തമ്പുരാട്ടീ
മുഗ്ദ്ധമിക്കാഴ്ച തന്നെയൊരോണം!
കാലത്തിന് കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മള്
കാണുകയായിതാ വീണ്ടും
ആമന്ദമാമന്ദമോമന കാല്‍വച്ചു
താളത്തിലെന്നടുത്തെത്തി
പൂമിഴികൊണ്ടു തലോടിയെന്നുള്ളിന്റെ
പൂമുഖവാതില്‍ തുറന്നു
ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകള്‍ ചൊല്ലി!
ആദ്യത്തെ ചുംബനം പൂശിയ നാണ-
മൊന്നാമുഖത്താളിമറഞ്ഞു
No comments:
Post a Comment