Sunday, February 27, 2011

എത്രയോ ജന്മമായ്





ചിത്രം  :  സമ്മര്‍ ഇന്‍ ബെതലഹേം
രചന  :  ഗിരീഷ് പുത്തഞ്ചേരി
സംഗീതം  :  വിദ്യസാഗര്‍
പാടിയത്  :  ശ്രീനിവാസ്, സുജാത


എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻനിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ

പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ്മാസരാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാസുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ








 

ഇളവന്നൂര്‍ മഠത്തിലെ

  


ചിത്രം : കടത്തനാട്ട് മാക്കം
രചന : പി ഭാസ്കരന്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്



ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെ
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...

കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..
കനവിന്റെ കളിത്തേരില്‍ വന്നില്ലേ.. സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..
ക്ഷണിച്ചില്ലേ...

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു..
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ..
വന്നാട്ടേ...






 

ഇല കൊഴിയും ..






ചിത്രം : വര്‍ഷങ്ങള്‍ പോയതറിയാതെ
രചന : കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്



ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )




അനുരാഗിണീ...




രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സന്‍
പാടിയത്: യേശുദാസ്‌
ചിത്രം: ഒരു കുടക്കീഴില്‍



അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. 

കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ





 

ഉത്രാടപ്പൂനിലാവേ




രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌ 
ആല്‍ബം: ഉത്സവഗാനങ്ങൾ




ഉത്രാടപ്പൂനിലാവേ വാ..ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ‍..


കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്നപൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…



തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…









മനുഷ്യൻ മതങ്ങളെ




രചന: വയലാര്‍ 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: അച്ഛനും ബാപ്പയും



മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു






ചന്ദനവളയിട്ട..

 
 
 
 
രചന: ഗിരീഷ്‌ പുത്തഞ്ചേരി
 സംഗീതം: വിദ്യാസാഗര്‍
 പാടിയത്: വിജയ്‌ യേശുദാസ്‌ 
ആല്‍ബം: തിരുവോണ കൈനീട്ടം 




ചന്ദനവളയിട്ട കൈ കൊണ്ടു ഞാൻ
മണിച്ചെമ്പകപൂക്കളമെഴുതുമ്പോൾ
പിറകിലൂടൊരാൾ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെൻ മിഴികൾ പൊത്തി
മഷിയെഴുതാത്തൊരെൻ മിഴികൾ പൊത്തി


കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ
പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ
ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ


മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ
ആദ്യമായ് എൻ കരളിലെ കളമൈന ജതി മൂളവേ
അന്നെന്റെയുള്ളിൽ അരുതാത്തൊരേതോ
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ





 

യാത്രയായി ...

 
 
 
 
രചന: കാവാലം നാരായണപണിക്കര്‍ 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌, അരുന്ധതി
ചിത്രം: ആയിരപ്പറ


 
ആ..ആ..ആ....

യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍
തീരാ തേനുണ്ടോ...
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി 
ഉണരുമല്ലോ പുലരി...

നിന്‍ കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു..






മനയ്‌ക്കലെ തത്തേ

 
 
 
 
രചന: വയലാര്‍ 
സംഗീതം : സലീല്‍ ചൌധരി 
പാടിയത്: യേശുദാസ്‌ 
ചിത്രം: രാസലീല



മനയ്‌ക്കലെ തത്തേ.. മറക്കുട തത്തേ..
മനയ്‌ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരപ്പൂവിനു ഗന്ധര്‍വ്വന്‍ കാട്ടില്‍ പോകണം പോല്‍

പൊന്നാറ്റില്‍ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ..
ചന്ദനക്കോടിയെടുത്തോ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ..
ഇളനീരും തേന്‍‌പഴവും നേദിച്ചോ..

താലത്തില്‍ അഷ്‌ടമംഗല്യമെടുത്തോ നീ..
പവിഴവിളക്കിന്‍ തിരി തെറുത്തോ..
പൊന്‍വള കയ്യിലണിഞ്ഞോ..
പാലയ്‌ക്കാമാലയണിഞ്ഞോ..
പ്രാണപ്രിയനെ കണ്ടോ..
ദശപുഷ്‌പം കൊണ്ടുപോയി ചൂടിച്ചോ






ഇവിടെ കാറ്റിനു..

 
 
 
 
രചന: വയലാര്‍ 
സംഗീതം: സലീല്‍ ചൌധരി 
പാടിയത്: യേശുദാസ്‌, ജാനകി 
ചിത്രം: രാഗം
 
 
 
ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം..
വസന്തത്തിന്‍ തളിര്‍ത്തേരില്‍ ഇരുന്നതാര്
വാസരസ്വപ്നത്തിന്‍ തോഴിമാര്..

ഇവിടെ തേരു നിര്‍ത്താതെ
ഇതുവഴി ഒന്നിറങ്ങാതെ..
എനിയ്ക്കൊരു പൂ തരാതെന്തേ
പോയ് പോയ് പൂക്കാലം..
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം..
അകലെ കാതര തിരകള്‍..
അവയില്‍ വൈഢൂര്യമണികള്‍..
തിരകളില്‍ തിരു മുത്തു വിതച്ചതാര്
താരാകദ്വീപിലെ കിന്നരന്മാര്‍..
അകലെ കാതര തിരകള്‍..

ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍
ഒരു പിടി മുത്തെറിയാതെ..
മനസ്സിന്റെ കണ്ണടച്ചെന്തേ
പോയ് പോയ് കിന്നരന്മാര്‍..
ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം..
ഹൃദയം പൂത്തതു മിഴികള്‍..
അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍
നിറമുള്ള യുവത്വത്തിനെന്തഴക്...
നിന്റെ വികാരത്തിന്‍ നൂറഴക്.....
ഹൃദയം പൂത്തതു മിഴികള്‍..

ചിരിയ്ക്കും ചെണ്ടുമല്ലിക്കും
ചിറകുള്ള നൊമ്പരങ്ങള്‍ക്കും
തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍
വാ വാ വിശ്വശില്‍പ്പി...
പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി...







കദളി കണ്‍കദളി

 
 
 
രചന: വയലാര്‍ 
സംഗീതം: സലീല്‍ ചൌധരി 
പാടിയത്: ലത മങ്കേഷ്കര്‍ 
ചിത്രം: നെല്ല്



 
കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ..

മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ....
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....


കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....


മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....







 

ചന്ദ്രകളഭം ....

 
 
 
രചന: വയലാര്‍ 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്
 
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി?

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ? (ഈ നിത്യ...)
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
വസുന്ധരേ വസുന്ധരേ.....മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?


ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ? (ഈ വര്‍ണ്ണ...)
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ... വസുന്ധരേ...
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?