Wednesday, February 23, 2011

ആറന്മുള ഭഗവാന്റെ




രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: പി ജയചന്ദ്രന്‍ 
ചിത്രം: മോഹിനിയാട്ടം 


ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളം
ആലോല മണിതിരയില്‍ നടനമാടി..
ആറ്റുവക്കിലുലഞ്ഞാടും കരിനീലമുളകളില്‍
കാറ്റുവന്നു തട്ടി ഓണപ്പാട്ടൊന്നു പാടി..
പാട്ടൊന്നു പാടി..

ചിത്രവര്‍ണ്ണപ്പട്ടുത്തെന്‍ ചിത്രലേഖ പാറിവന്നൂ
ഉത്രട്ടാതി ഓണവെയിലില്‍ കുളിച്ചു നിന്നൂ...
കണ്മണിതന്‍ കടമിഴിത്തോണിയിലെ കന്യകളാം
കനവുകള്‍ ഇരയിമ്മന്‍ കുമ്മികള്‍ പാടി...

പൂമനസ്സിന്‍ താലം തുള്ളി തുളുമ്പിയനേരം തങ്കം
പൂവരശ്ശിന്‍ ഇലനുള്ളിയെറിഞ്ഞു നിന്നു..
നിന്‍ വിരലിന്‍ മനം കവര്‍ന്നിളകുമായിലകളും
എന്റെ ദുഃഖഹൃദയവും തിര കവര്‍ന്നു...











അകലെ... അകലെ...



രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: ബാബുരാജ്‌ 
പാടിയത്: യേശുദാസ്‌, എസ് ജാനകി 
ചിത്രം: മിടുമിടുക്കി 


 
അകലെ...
അകലെ നീലാകാശം

അകലെയകലെ നീലാകാശം
അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം
അകലെ നീലാകാശം

പാടിവരും നദിയും കുളിരും
പാരിജാതമലരും മണവും
ഒന്നിലൊന്നു കലരും‌പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‌ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍
 
 
 






ആറാട്ടിന്നാനകള്‍




രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി 
പാടിയത്: യേശുദാസ്‌ 
ചിത്രം: ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു


ആറാട്ടിന്നാനകളെഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ല്ലീ
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പലത്തുളസികള്‍ തുമ്പിതുള്ളി
ആറാട്ടിനാനകള്‍.......

ആയിരത്തിരി വിളക്കു കണ്ടു ഞാന്‍...
ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍...
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ...(2)
അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
ആറാട്ടിനാനകള്‍.........

വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍...
കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ...
അമ്പിളിപ്പൂമുഖം പൂത്തു വിടര്‍ന്നപ്പോള്‍..(2)
ആയിരം ദീപമതില്‍ പ്രതിഫലിച്ചു...
ആറാട്ടിനാനകള്‍......







നെറ്റിയില്‍ പൂവുള്ള...




രചന: ഓ എന്‍ വി 
സംഗീതം: എം ബി ശ്രീനിവാസന്‍
പാടിയത്: ചിത്ര 
ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ 


 നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേന്‍‌കുടം വെച്ചു മറന്നൂ.. പാട്ടിന്റെ
തേന്‍‌കുടം വെച്ചു മറന്നൂ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ....

താമരപ്പൂമൊട്ടുപോലെ നിന്റെ ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ
ഗോമേദകത്തിന്‍ മണികള്‍‌പോലെ ആ മലര്‍ക്കണ്ണുകള്‍ കണ്ടൂ
പിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ തേന്‍‌കുടം പൊയ്പ്പോയ ദുഃഖം
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ...

തൂവല്‍ത്തിരികള്‍ വിടര്‍ത്തി നിന്റെ പൂവല്‍ച്ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ എന്റെ പാ‍ണിതലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം....
പക്ഷീ.... നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ...
നീ പാടാത്തതെന്തേ.............















അല്ലിയാമ്പല്‍....




രചന : പി ഭാസ്കരന്‍
സംഗീതം: ജോബ്‌
പാടിയത്: യേശുദാസ്‌
ചിത്രം: റോസി



അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..

കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..






പവിഴം പോല്‍

 
 
 
രചന: ഓ എന്‍ വി 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
 
 
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... 
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ
തരളാര്‍ദ്രമിതാ തല ചായ്കുകയായ്‌
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍



 
 
 
 

മെല്ലെ മെല്ലെ മുഖപടം..

 
 
രചന: ഓ എന്‍ വി 
സംഗീതം:ജോണ്‍സന്‍
പാടിയത്: യേശുദാസ്‌ 
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 
 
 


മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ 
 
 
 
 
 

ഇരു ഹൃദയങ്ങളില്‍...




രചന: പി ഭാസ്കരന്‍ 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌, ചിത്ര
ചിത്രം: ഒരു മെയ്‌ മാസപുലരിയില്‍



ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു


ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം


വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം







മീനവേനലിൽ...




രചന: ബിച്ചു തിരുമല 
സംഗീതം: എസ് പി വെങ്കിടേഷ് 
പാടിയത്: എം ജി ശ്രീകുമാര്‍, ചിത്ര
ചിത്രം: കിലുക്കം


മീനവേനലിൽ ആ.ആ..
രാജകോകിലേ ആ.ആ...
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ...
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം...
അരികിൽ ഇനി വാ കുയിലേ...

സൂര്യ സംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിന്റെ പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ


കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവിൽ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളംകിളിയേ






താനെ പൂവിട്ട മോഹം ..




രചന: പി കെ ഗോപി 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: ജി വേണുഗോപാല്‍ 
ചിത്രം: സസ്നേഹം



താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം..
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി.

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി..

ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി..