Thursday, February 24, 2011

സമയം മനോഹരം



രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയത്: പ്രദീപ്‌ സോമസുന്ദരം, രഞ്ജിനി
ചിത്രം: എഴുത്തച്ചന്‍ 


സമയം മനോഹരം
ഹൃദയം വിമോഹിതം
സുന്ദരാംഗനെന്നംഗരാഗമണിയാന്‍
കമനീയകാന്തി നുകരാന്‍
ഇനിയുമെന്തു താമസം

(സമയം)

പ്രഥമസാമഗമലജ്ജിതയായ്
നവനീതചന്ദ്രിക തെളിഞ്ഞു
മധുപാത്രമേന്തി നീലോല്പലങ്ങള്‍
വരവേല്‍ക്കയായ് സഖീ

(സുന്ദരാംഗന്‍)

മൃദുല കളേബര ചാരുതയില്‍
സുമബാണകൗതുകം ഉണര്‍ന്നു
വല്ലീനികുഞ്ജമുന്മാദമേകി
ഇളവേല്‍ക്കയായ് സഖീ






എന്നിണക്കിളിയുടെ




ചിത്രം : നോവല്‍
രചന : ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം : എം ജയചന്ദ്രന്‍
പാടിയത് : യേശുദാസ്
 

എന്നിണക്കിളിയുടെ നൊമ്പര ഗാനം 
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം 
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന 
മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം 
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് 
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍..
ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ്
ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍..
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ..
ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ..

എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക 
തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു..
എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക 
തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു..
ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് 
ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം 
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..



 

അരികില്‍ നീ ....

 
 
രചന: ഓ എന്‍ വി 
സംഗീതം: ഗി ദേവരാജന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: നീയെത്ര ധന്യ 
 


അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍
ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി





 

ചിത്രശിലാപാളികള്‍..

 
 
 
രചന: വയലാര്‍ 
സംഗീതം: വി ദക്ഷിണാമൂര്‍ത്തി 
പാടിയത്: യേശുദാസ്‌ 
ചിത്രം: ബ്രഹ്മചാരി 
 
 


ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
അതില്‍ നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു

നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി കാമിനീ
എന്റെ തപസ്സിളകി
(ചിത്രശിലാപാളികള്‍ )

നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നിന്റെ രതിസുഖസാരേ കേട്ടി-
ട്ടെന്റെ മനസ്സിളകി കാമിനീ
എന്റെ മനസ്സിളകി
(ചിത്രശിലാപാളികള്‍)




 

ഉത്തരാസ്വയംവരം....

 
 
 
രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: ദക്ഷിണാമൂര്‍ത്തി 
പാടിയത്: യേശുദാസ്‌ 
ചിത്രം: ഡേഞ്ചര്‍ബിസ്ക്കറ്റ്‌ 
 
 
 
 
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു..

കുടമാളൂർ സൈരന്ധ്രിയായ്
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ടയുണർന്നുയർന്നു..

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ..