Saturday, February 26, 2011

രാവില്‍ നിലാ ...





രചന: അജിത്‌ നായര്‍
സംഗീതം: റെജി വയനാട്‌ 
പാടിയത്: ചിത്ര
ചിത്രം: നിലാവ്


രാവില്‍ നിലാ മഴക്കീഴില്‍
ഏതോ നിലാക്കിളിക്കൂട്ടില്‍ .
അറിയാതെ ചുണ്ടില്‍ പടര്‍ന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു

നോവറിഞ്ഞു മാറി നിന്ന രാവില്‍
മോഹമെന്നു കാതില്‍ മൂളി നീയും
മധു നുകര്‍ന്ന പൂവിലെ നനവറിഞ്ഞ പൂവിതള്‍
മറവി നെയ്ത നൂലിഴതന്‍ ഇരുള്‍ക്കൂട്ടിലായി ..
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു ...

നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതില്‍ മൂളി മേഘം
പോയ് മറഞ്ഞൊരോര്‍മ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേര്‍ത്തൊരീണമോ ?






നക്ഷത്രദീപങ്ങള്‍

 
 
 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: ജയവിജയ
പാടിയത്: യേശുദാസ്‌ 
ചിത്രം: നിറകുടം 




നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി 

ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
സദിരു തുടങ്ങി
സദിരു തുടങ്ങി സംഗീതലഹരിയില്‍
സദസ്യര്‍ നിശ്ചലരായി 

ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി

പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി
വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി

മൃദംഗത്തില്‍ പാലക്കാട്ടു മണി
നെയ്ത ലയതാള തരംഗങ്ങള്‍
ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു 
നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ 
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു 












ഹൃദയം ദേവാലയം




രചന: ബിച്ചു തിരുമല 
സംഗീതം: ജയവിജയ 
പാടിയത്: യേശുദാസ്‌ 
ചിത്രം: തെരുവുഗീതം



ഹൃദയം ദേവാലയം ഹൃദയം ദേവാലയം
പോയവസന്തം നിറമാലചാര്‍ത്തും
ആരണ്യദേവാലയം - മാനവ
ഹൃദയം ദേവാലയം

ആനകളില്ലാതെയമ്പാരിയില്ലാതെ
ആറാട്ടുനടക്കാറുണ്ടിവിടേ -സ്വപ്നങ്ങള്‍
ആഘോഷം നടത്താറുണ്ടിവിടേ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടേ - ചിന്തകള്‍
സപ്താഹം ചൊല്ലാറുണ്ടിവിടേ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേക്കം നടത്താറുണ്ടിവിടേ -ദുഃഖങ്ങള്‍
മുഴുക്കാപ്പുചാര്‍ത്താറുണ്ടിവിടേ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടേ - ഓര്‍മ്മകള്‍
ശീവേലിതൂകാറുണ്ടിവിടേ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയഗുഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം 








ഏഴു സ്വരങ്ങളും

 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: ചിരിയോ ചിരി



 
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ..

ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-








 

രാജഹംസമേ ...

 
 
 
രചന: കൈതപ്രം 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: ചിത്ര 
ചിത്രം: ചമയം 


 
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ....

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ 
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ 

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ 
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ 
 
 
 



അന്തിക്കടപ്പുറത്ത്




രചന: കൈതപ്രം 
സംഗീതം:ജോണ്‍സന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ജോളി എബ്രഹാം 
ചിത്രം: ചമയം 



അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല
ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍
മൂപ്പര് പോണതാണേ
(അന്തിക്കടപ്പുറത്ത്)

മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ....
(അന്തിക്കടപ്പുറത്ത്)

കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ
അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ
(അന്തിക്കടപ്പുറത്ത്)

താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടിക-
ളക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറിത്തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ്
(താരിത്തക്കിടി)

ഞാനും കേട്ടേ ഞാനും കണ്ടേ
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ
കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലു-
മിത്തിലുമാടം മാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ് 








ഇന്നുമെന്റെ കണ്ണുനീരില്‍





രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ചിത്രം: യുവജനോത്സവം



ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ..

സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ‍ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..







മന്ദാരച്ചെപ്പുണ്ടോ ...





രചന: പൂവച്ചല്‍ ഖാദര്‍ 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ചിത്ര 
ചിത്രം: ദശരഥം 



മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
ഓ.............................
 

തഴുകുന്ന കാറ്റില്‍ താരാട്ടുപാട്ടിന്‍ വാത്സല്യം -
വാത്സല്യം
രാപ്പാടിയേകും നാവേറ്റുപാട്ടിന്‍ നൈര്‍മല്യം -
നൈര്‍മല്യം
തളിരിട്ട താഴ് വരകള്‍ താലമേന്തവേ
തണുവണിക്കൈകള്‍ ഉള്ളം ആര്‍ദ്രമാകവേ
മുകുളങ്ങളിതളണിയേ കിരണമാം കതിരണിയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു


എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ -
കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ -
അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാദമൂതവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു






ഒരു ദലം...





രചന: ഓ എന്‍ വി 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: ജാലകം 





ഒരു ദലം... ഒരു ദലം മാത്രം...
ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു...

കൂടുകള്‍ക്കുള്ളില്‍
കുറുകിയിരിക്കുന്നു മോഹങ്ങള്‍..
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു

ഓരോ ദലവും വിടരും മാത്രകള്‍
ഓരോ വരയായി... വര്‍ണ്ണമായി...
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍
ഒരു പൊന്‍ തിടമ്പായെടുത്തു വെച്ചു.....






എത്ര പൂക്കാലമിനി




രചന: എസ് രമേശന്‍ നായര്‍ 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: രാക്കുയിലിന്‍ രാഗസദസ്സില്‍ 


എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍
എത്ര നവരാത്രികളില്‍ അമ്മേ
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ
പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹ കഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ
നിന്നിലെ പ്രേമ ഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരം 
അണയുമോരഴകിത് (ഷണ്മുഖ)

എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതില്‍ എത്ര വിധി വിളയാട്ടമിന്നും
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ്
വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന്‍ ഇനിയും നിന്നെ എരിയും
തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ

പധനിധ തകജനുധാം
ധനിസനി തകജനുധാം
നിസരിസ തകജനുധാം ത തകജനു തകധിമി
പധനിസനിധപമ (ഷണ്മുഖ )
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ ..ആ ..
മഗരിഗമ തരികിടധിന്നധിം
ആ ..ആ .. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ 






നാഥാ നീ വരും



രചന: പൂവച്ചല്‍ ഖാദര്‍ 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: എസ് ജാനകി 
ചിത്രം: ചാമരം



നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ

നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ


ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....







മൗനമേ നിറയും...




രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: എസ് ജാനകി 
ചിത്രം:  തകര 



മൗനമേ നിറയും മൗനമേ
ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ
കുളിരായ്‌ നിറമായ്‌ ഒഴുകും ദുഃഖം
എന്നും നിന്നെ തേടി വരും
മൗനമേ നിറയും മൗനമേ

കല്ലിനു പോലും ചിറകുകൾ നൽകി
കന്നി വസന്തം പോയി (2)
ഉരുകും വേനലിൽ മോഹദലങ്ങൾ
എരിഞ്ഞടങ്ങുകയായി
മൗനമേ നിറയും മൗനമേ

ആയിരം നാവാൽ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞു(2)
തളരും നേരിയൊരോർമ്മയുമായി
ഇന്നും തീരം ഉറങ്ങും



സൂര്യ കിരീടം...

 
 
 
രചന: ഗിരീഷ്‌പുത്തഞ്ചേരി 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍ 
ചിത്രം: ദേവാസുരം



 
 വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌
നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം

സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

അഗ്നിയായ്‌ കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ
ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ

സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍






 

ചുംബനപ്പൂ കൊണ്ടു

 
 
 
രചന, സംഗീതം : ശ്രീകുമാരന്‍ തമ്പി 
പാടിയത്: യേശുദാസ്‌ 
ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍ 


ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം..
ഉണ്മതന്‍ ഉണ്മയാം കണ്ണുനീര്‍..
ഉണ്മതന്‍ ഉണ്മയാം കണ്ണുനീരനുരാഗ-
ത്തേനെന്നു ചൊല്ലി ഞാനൂട്ടാം..
തേനെന്നു ചൊല്ലി ഞാനൂട്ടാം...

കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു മൂല്യം..
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍..
നെടുവീര്‍പ്പും ഞാനിനി പൂമാലയാക്കും..
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...
ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനയാക്കും...

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം..
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞതില്‍
പൂര്‍ണ്ണബിംബം പതിഞ്ഞേക്കാം..
അന്നോളം നീയെന്റെ മകളായിരിക്കും..
അല്ലലറിയാത്ത കുഞ്ഞായിരിക്കും...
അല്ലലറിയാത്ത കുഞ്ഞായിരിക്കും..






ഉദയാര്‍ദ്ര കിരണങ്ങള്‍





രചന: എസ് രമേശന്‍ നായര്‍ 
സംഗീതം: എല്‍ സുബ്രമണ്യം 
പാടിയത്: കവിത സുബ്രമണ്യം 
ചിത്രം: ഈ സ്നേഹതീരത്ത് 



ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത ...... )
ഇരുളിലും നിന്‍ ചിരി കാണുവാന്‍
മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....)
പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...







ആളൊരുങ്ങി

 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: ജെറി അമല്‍ദേവ് 
പാടിയത്: ചിത്ര 
ചിത്രം: എന്റെമാമാട്ടിക്കുട്ടിയമ്മക്ക്


 
ആളൊരുങ്ങി അരങ്ങൊരുങ്ങി
ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..
തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍
ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ


പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച്
വിരുന്നൊരുക്കാം വിളമ്പിത്തരാം
മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ
തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ

പൊന്നുരുക്കി പവനുരുക്കി
പണ്ടങ്ങള്‍ പണിതൊരുക്കി
ചമഞ്ഞൊരുങ്ങാം പറന്നുവരൂ
കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തുവരൂ
കുമ്മിയിടാം കുരവയിടാം കൂടെവരൂ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ








വികാരനൗകയുമായ് ..

 
 
 
 
രചന: കൈതപ്രം 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌
ചിത്രം: അമരം 
 
 
 
വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...









അഴകേ നിന്മിഴി






രചന: കൈതപ്രം 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌, ചിത്ര 
ചിത്രം: അമരം




അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്മൊഴികേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ


പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ








ഏകാന്തതയുടെ





രചന: പി ഭാസ്കരന്‍ 
സംഗീതം: എം എസ് ബാബുരാജ്‌ 
ചിത്രം:  ഭാര്‍ഗവീ നിലയം 
പാടിയത്: കമുകറ



ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം

പിന്നില്‍ താണ്ടിയ വഴിയതിദൂരം
മുന്നില്‍ അജ്ഞാത മരണകുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം

പലതും തേടി പലതും നേടി
നിഴലുകള്‍ മൂടിയ വഴികളിലോടി
ഒടുവില്‍ നീ വന്നെത്തിയൊരിടമോ
ഒടുവില്‍ നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം

ആദിമഭീകര വനവീഥികളില്‍
നിലാവില്‍ മയങ്ങിയ മരുഭൂമികളില്‍
നൂറ്റാണ്ടുകളുടെ ഗോപുരമണികള്‍
വീണുതകര്‍ന്നൊരു തെരുവീഥികളില്‍..
തെരുവീഥികളില്‍ ?...

അറിവിന്‍ മുറിവുകള്‍ കരളിലേന്തി
അനുഭൂതികള്‍തന്‍ ചിറകില്‍ നീന്തി
മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ
മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം







കിലുകിലും കിലുകിലും..



രചന: വയലാര്‍
സംഗീതം: സലീല്‍ ചൌധരി 
ചിത്രം: നീല പൊന്മാന്‍ 
പാടിയത്: എസ് ജാനകി 





പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ നീരാട്ടിനു പോരു നീ

കിലുകിലും കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ.ഓ. കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം

പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍
മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍
മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിനു പുതിയൊരു നാണം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം

ഇളം വെയില്‍ പരക്കുമ്പോള്‍
എന്റെ മുളംപീലിക്കുടിലിനുള്ളില്‍ പവനുതിരുമ്പോള്‍(ഇളം)
ഉള്ളില്‍ ഒളിച്ചുനില്‍ക്കണ പകല്‍ക്കിനാവിനു പുതിയൊരു ദാഹം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
 
 
 
 
 
 
 
 
 
 
 




മുത്തുമണിത്തൂവല്‍




രചന: കൈതപ്രം 
സംഗീതം: എസ് പി വെങ്കിടേഷ് 
പാടിയത്:  യേശുദാസ്‌ 
ചിത്രം: കൌരവര്‍

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ


കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ


കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
 
 
 
 
 
 



നീലക്കുയിലേ

 
 
 
രചന: കൈതപ്രം 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, സുജാത
ചിത്രം: അദ്വൈതം



 
നീലക്കുയിലേ ചൊല്ല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെക്കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍പ്പടരാനിന്നെന്‍
പുന്നാരത്തേന്‍ കുടം വരുമോ?
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍
എത്തുമെന്നോ കള്ളനെന്നുമെന്നോ?

കതിവന്നൂര്‍ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണിനേ കണ്ടോ
കണിമഞ്ഞള്‍ക്കുറിയോടെ ഇളമഞ്ഞിന്‍ കുളിരോടെ
അവനെന്നെത്തേടാറുണ്ടോ?
ആ പൂങ്കവിള്‍ വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയില്‍ അരികെ വരുമോ?

അയലത്തെക്കൂട്ടാളര്‍ കളിയാകിച്ചൊല്ലുമ്പോള്‍
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേള്‍ വിരലോടിച്ചവളെന്റെ
കാരിയം ചൊല്ലാറുണ്ടോ?
ആ പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാല്‍ക്കൂടം തൂവെയെന്നരികെവരുമോ?






 

മഴവില്‍ക്കൊതുമ്പിലേറി

 
 
 
രചന: കൈതപ്രം 
സംഗീതം: എം ജി രാധാകൃഷ്ണന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ചിത്ര
ചിത്രം: അദ്വൈതം 


മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ‍
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീ?
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്

മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ‍
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലനായ്


പുതുലോകം ചാരേ കാണ്മൂ നിന്‍ ചന്തം വിരിയുമ്പോള്‍
അനുരാഗം പൊന്നായ് ചിന്നി നിന്‍ അഴകില്‍ തഴുകുമ്പോള്‍
താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗ സീമയില്‍
അല്ലിമലര്‍ക്കാവിന്‍മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍


തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്
മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്
അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണക്കേളിയില്‍
കോലം മാറി താളം മാറി ഓളംതല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ്?

 
 




ചന്ദനം മണക്കുന്ന

 
 
 
രചന: എസ് രമേശന്‍ നായര്‍ 
സംഗീതം: വിദ്യാധരന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: അച്ചുവേട്ടന്റെ വീട് 


ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട്
മുത്തും പളുങ്കും തോല്‍ക്കേണം (മുറ്റത്തു...)
കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍
കാലം വിടുപണിചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൌഭാഗ്യം പിച്ചവെച്ചു നടക്കേണം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍
മൈഥിലിമാരായ് വളരേണം (മക്കളീ വീട്ടില്‍....)
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍
കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍
വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം

അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ 






 

ആത്മാവില്‍ മുട്ടി




രചന: ഓ എന്‍ വി 
സംഗീതം: രഘുനാഥ് 
പാടിയത്: യേശുദാസ്‌ 
ചിത്രം: ആരണ്യകം 



ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍പകര്‍ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ.....

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ....


ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ...