Monday, February 21, 2011

കിളിയേ കിളിയേ..
സംഗീതം: ഇളയരാജ 
രചന : പൂവച്ചല്‍ ഖാദര്‍ 
പാടിയത്: എസ് ജാനകി 
ചിത്രം: ആ രാത്രി 

കിളിയേ കിളിയേ…മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും…
അഴകിന്‍ അഴകേ…(2)
ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി
ഒരു കിന്നാരം മൂളും…
കുളിരിന്‍ കുളിരേ… (കിളിയേ)

പാലാഴി പാല്‍ കോരി…സിന്ദൂരപ്പൂതൂകി…
പൊന്‍ കുഴലൂതുന്നു തെന്നും തെന്നല്‍…
മിനിമോള്‍ തന്‍ സഖിയാകാന്‍…
കിളിമകളേ…കളമൊഴിയേ….
മാരിവില്ലൂ‍ഞ്ഞാലാടി നീ വാ ..വാ.. (കിളിയേ)

നിന്നെപ്പോല്‍ താഴത്ത്… തത്തമ്മക്കുഞ്ഞൊന്ന്
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി.. (2)
മിനിമോള്‍ തന്‍ ചിരികാണാന്‍…
കിളിമകളേ… നിറയഴകേ…
നിന്നോമല്‍ പൊന്‍ തൂവല്‍ ഒന്നു നീ താ.. താഏതോ വാര്‍മുകിലിന്‍ചിത്രം : പൂക്കാലം വരവായ്
രചന : കൈതപ്രം
സംഗീതം : ഔസേപ്പച്ചന്‍
പാടിയത് : ചിത്രഏതോ വാര്‍മുകിലിന്‍ കിനാവിലെ
മുത്തായ് നീ വന്നൂ.... (2)
ഓമലേ... ജീവനില്‍
അമൃതേകാനായ് വീണ്ടും...
എന്നിലെതോ ഓര്‍മ്മകളായ്
നിലാവില്‍ മുത്തേ നീ വന്നൂ...
(ഏതോ വാര്‍മുകിലിന്‍..)

നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം
മണ്ണിലുണരുമ്പോള്‍... (2)
മഞ്ഞു പോയൊരു പൂത്താലം പോലും...
കൈ നിറഞ്ഞൂ വാസന്തം പോലെ..
തെളിയും എന്‍ ജന്മപുണ്യം പോല്‍...
(ഏതോ വാര്‍മുകിലിന്‍..)

നിന്നിലും ചുണ്ടില്‍ അണയും
പൊന്‍മുളം കുഴലില്‍.. (2)
ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
പദമഞ്ഞിടും മോഹങ്ങള്‍ പോലെ..
അലിയും എന്‍ ജീവ മന്ത്രം പോല്‍..
(ഏതോ വാര്‍മുകിലിന്‍..)

 

ഒരാളിന് ഒരാളിന്റെ
രചന: കൂത്താട്ടുകുളം ശശി
സംഗീതം: നൂറനാട്  കൃഷ്ണന്‍കുട്ടി
പാടിയത്: ചിത്രഒരാളിന് ഒരാളിന്റെ സാന്നിധ്യം ഇത്രയും 
പ്രിയമായി  തീരുന്നതെങ്ങനെ
ഒരാളിന് ഒരാളിന്റെ പുഞ്ചിരി  ഇത്രമേല്‍
ഹൃദ്യമായി  തോനുന്നതെങ്ങനെ
തിരമാലയായി  അഗ്നി  ജ്വാലയായി  ഇഷ്ടം
ഓരോ രോമ കൂപങ്ങളിലൂടെയും
അന്തരാത്മാവിലെക്കാളിപ്പടര്‍ന്നീ
സന്തോഷ  സാഗരം  തീര്‍ക്കുന്നതെങ്ങിനെ

ഇത്  ഭൂമിയില്‍  ജീവിതം  തുടരാന്‍
നമ്മെ  കൊതിപ്പിക്കും  സൌഭാഗ്യം
ഇത്  പ്രപഞ്ചത്തിന്‍  ജീവരഹസ്യം
സ്വര്‍ഗീയ   സൌന്ദര്യം  (2)

ഈ  സൌന്ദര്യ  നിലാകുളിര്‍ ചോലയില്‍
മുങ്ങി തുടിക്കാന്‍ ഉഴറുന്നു
മനസ്സുഴരുന്നു

ഒരു  ദുഖമേയുള്ളൂ ബാക്കി
ഈ മധുരവും ഒരു നാളില്‍ കയ്ക്കും
ആ കയ്പ്പ് തീണ്ടാതൊരു പാനപാത്രം
തേടി തേടി വരുന്നൂ ഞാന്‍
ആ പ്രേമ ചഷകം എവിടെ?മുടിപ്പൂക്കള്‍ ...ആല്‍ബം : ശ്രാവണം \ പൊന്നോണം vol 1
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ,ജെ.യേശുദാസ്
 
മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ…. (മുടിപ്പൂക്കള്‍…)

കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന്‍ വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….(മുടിപ്പൂക്കള്‍…)

കനകത്തിന്‍ ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന്‍ മടിയിലെന്‍ കണ്‍മണികളില്ലയോ


അണിവൈരക്കല്ലുമാല..ചിത്രം : കുടമാറ്റം
രചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്,ചിത്ര


 അണിവൈരക്കല്ലുമാല ചാര്‍ത്തിവന്നാല്‍
കളരിവിളക്കിലെ ദേവത നീ
പഞ്ചശരങ്ങളോടെ മുന്നില്‍ വന്നു നില്‍ക്കെ
മന്മഥദേവനല്ലോ നീ ഓ...ഓ....
അരികില്‍ വരൂ മഴവില്‍ക്കൊടിയേ

ആരോ മോഹനതംബുരു മീട്ടുന്നൂ
പാര്‍വ്വണചാരുതയലിയുന്നൂ
പ്രിയരാവിന്‍ ചഷകം നിറയുന്നൂ (ആരോ)
ദേവഗംഗപോലെ ആത്മരാഗമൊഴുകുന്നൂ
ഇനി വൈകുവതെന്തേ, ഇതു പൗര്‍ണ്ണമിയല്ലേ
എന്‍ മണിയറവാതില്‍ തുറന്നെഴുന്നെള്ളൂ നീ

രാവിന്‍ പല്ലവപാണികള്‍ തഴുകുന്നു
കാല്‍ത്തളമേളമിതുയരുന്നു
പ്രിയസഖിമാര്‍ നടനം തുടരുന്നൂ (രാവിന്‍)
രാജഹംസമായി ചന്ദ്രലേഖയണയുന്നൂ
ഇനി വൈകുവതെന്തേ, മദനോത്സവമല്ലേ
ഇന്നലര്‍ശരപരിതാപം പാടിവരൂ നീഅനുഭൂതി പൂക്കുംരചന: ജയകുമാര്‍
സംഗീതം: സണ്ണി സ്റ്റീഫന്‍
പാടിയത്: കെ എസ് ചിത്ര
ചിത്രം: ഉത്രം നക്ഷത്രം


അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി
ഞാൻ വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം ?
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ്‌ തീരും (അനുഭൂതി..)

ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞു
മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
നീയെൻ പുണ്യം പോലേ

മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
നീയെൻ പുണ്യം പോലേ (അനുഭൂതി..)

അതിമനോഹരംരചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ആല്‍ബം: ഉത്സവഗാനങ്ങള്‍


അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹര്‍ഷോത്സവം
മദനസൗഗന്ധികങ്ങളാമാശകള്‍
മധുരമുണ്ണും മരന്ദവര്‍ഷോത്സവം

അലകള്‍ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയില്‍ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകള്‍ കണ്ടു നീ
വെറുതേ നിന്‍ ചൊടിപ്പൊന്നിതള്‍ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാന്‍ കാറ്റുപോല്‍
കുറുമൊഴികള്‍ ചിരിച്ചു കൊഴിഞ്ഞുപോയ്‍

ഇലയെ നോവിച്ചും ഈറനുടുപ്പിച്ചും
കരിയിലകള്‍ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിന്‍ സാഗര-
ത്തിരകളില്‍ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിന്‍
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാന്‍ വണ്ടുപോല്‍
കുവലയങ്ങളും കോരിത്തരിച്ചുപോയ്

ഒരു നുള്ളു കാക്കപ്പൂ..
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌, എസ് ജാനകി
ആല്‍ബം: ഉത്സവഗാനങ്ങള്‍


പൂവേ... ലാലാ... പൊലിപൂവേ... ലലലാലാ...
പൂവേ... ലാലാ... പൊലിപൂവേ... ലലലാലാ...
പൂവേ പൊലിപൂവേ... പൂവേ പൊലിപൂവേ...
പൂവേ പൊലിപൂവേ... പൂവേ പൊലിപൂവേ...

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ

അരളിപ്പൂങ്കുടകള്‍തന്‍ അണിനിരന്നു
ഇരുശംഖുപുഷ്‌പങ്ങള്‍ കണ്ടുനിന്നു
അരളിപ്പൂങ്കവിള്‍, നീലമലര്‍മിഴികള്‍
അഴകേയീ പൂക്കളം നിന്‍ മുഖമേ

മലരോടു മലര്‍ പിന്നും മണിയൂഞ്ഞാലില്‍
ഒരുവട്ടം ഞാനുമൊന്നാടിക്കോട്ടേ
ഉയരത്തില്‍ ഞാന്‍ ചില്ലാട്ടമാടുമ്പോള്‍
അടരല്ലേ - ഊഞ്ഞാലെന്‍ ഹൃദയമെടീ
പൂക്കളം കാണുന്ന...രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ആല്‍ബം: ഉത്സവഗാനങ്ങള്‍


പൂക്കളം കാണുന്ന പൂമരംപോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിന്‍
പൂമേനി പൊന്നായി മിന്നി
നിന്‍റെ പൂമേനി പൊന്നായി മിന്നി

പൂവണിപൂവണിയോരോന്നും
പിന്നെ നിന്‍ തൂമുഖഭാവവും കണ്ടും
നിന്‍റെ കൈയ്യില്‍നിന്നും പണ്ടു ഞാന്‍ നേടിയ
പൂവടതന്‍ രുചിയോര്‍ത്തും
മുറ്റത്തു നിന്നു ഞാന്‍ തമ്പുരാട്ടീ
മുഗ്ദ്ധമിക്കാഴ്ച തന്നെയൊരോണം!
കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മള്‍
കാണുകയായിതാ വീണ്ടും

ആമന്ദമാമന്ദമോമന കാല്‍‌വച്ചു
താളത്തിലെന്നടുത്തെത്തി
പൂമിഴികൊണ്ടു തലോടിയെന്നുള്ളിന്‍റെ
പൂമുഖവാതില്‍ തുറന്നു
ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകള്‍ ചൊല്ലി!
ആദ്യത്തെ ചുംബനം പൂശിയ നാണ-
മൊന്നാമുഖത്താളിമറഞ്ഞുഓമനേ ....പോയി വരാംരചന: പി ഭാസ്കരന്‍.
സംഗീതം: ഉഷ ഖന്ന
പാടിയത്: യേശുദാസ്‌
ആല്‍ബം: ആവണി പൂക്കൂട


ഓമനേ ....പോയി വരാം
ഓമനേ ....പോയി വരാം
ജന്മ ജന്മങ്ങളായി പ്രാണബന്ധങ്ങളായി
നമ്മള്‍ ഒന്നായ്‌ സഖി...
വിട ചൊല്ലാനിപ്പോ വിധിയായി

എങ്ങു നിന്നോ വന്ന രണ്ടു പൂന്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍  ചേര്‍ന്നു മണ്ണില്‍
എങ്ങു നിന്നോ വന്ന രണ്ടു പൂന്ചോലകള്‍
മരുഭൂവിന്‍ മാറില്‍ തമ്മില്‍  ചേര്‍ന്നു മണ്ണില്‍
വിധി വേര്‍പെടുതീ..... ഇനി പോകട്ടെ ഞാന്‍

എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായി
എന്‍ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായി
എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായി
എന്‍ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായി
എല്ലാം തീര്‍ന്നു സഖീ...യാത്ര ചൊല്ലാമിനി...

ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നൂ നാളില്‍ നാളില്‍
ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ
അത് താഴുന്നു പൊങ്ങുന്നൂ നാളില്‍ നാളില്‍
ഇന്ന് മന്ദഹാസം നാളെ കണ്ണീരല്ലോ
ഒരു കൊച്ചു ചുംബന...
രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ്‌ 
ആല്‍ബം: ഉത്സവഗാനങ്ങള്‍ 

 ഒരു കൊച്ചു ചുംബനത്തിന്‍ മണിപുഷ്പപേടകത്തില്‍
ഒരു പ്രേമവസന്തം നീയൊതുക്കിയല്ലോ
അതിനുള്ളില്‍ തുളുമ്പിയ മകരന്ദകണങ്ങളില്‍
അഭിലാഷസാഗരങ്ങള്‍ തുളുമ്പിയല്ലോ

ഒരു വിരല്‍ത്തുമ്പുകൊണ്ടെന്‍ സിരകളിലനുഭൂതി
ത്തിരമാലയൊഴുക്കുവാന്‍ കഴിയുവോളേ
ഒരു കളിവാക്കുകൊണ്ടെന്നനുരാഗ ചിന്തകളില്‍
സ്വരരാഗഗംഗയായിപ്പൊഴിയുവോളേ

തരളമാം നിന്‍ മിഴിതന്‍ മൃദുലമാം മര്‍ദ്ദനത്തില്‍
തകരുന്നു ഞാന്‍ പഠിച്ച തത്ത്വചിന്തകള്‍
പുനര്‍ജ്ജന്മമെന്ന സത്യമുണര്‍ത്തിയ ചിന്തകന്റെ
പുണ്യപാദപുഷ്പങ്ങളെ വണങ്ങുന്നു ഞാന്‍
എന്നും ചിരിക്കുന്ന..രചന: ശ്രീകുമാരന്‍ തമ്പി.
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ആല്‍ബം: ഉത്സവഗാനങ്ങള്‍


എന്നും ചിരിക്കുന്ന സൂ‍ര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു...
എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍
പുല്‍കിപ്പടര്‍ന്നതിനാലേ..

എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
ഇന്നെത്ര സൗരഭ്യമാര്‍ന്നു...
കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
കണികകളൊപ്പുകയാലേ...
(എന്നും)

ഇന്നത്തെ പൊന്‍‌വെയില്‍
ഇന്നത്തെ മാരുതന്‍
ഈ മുഗ്ദ്ധ ഭൂപാളരാഗം
ഇല്ല, മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ...
(എന്നും)

അമലേ നാമൊരുമിച്ചു ചാര്‍ത്തുമിപ്പുളകങ്ങള്‍
മറവിക്കും മായ്ക്കുവാനാമോ...
ഋതുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും...
എന്തും മറന്നേക്കാ....രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍
പാടിയത്: യേശുദാസ്‌
ആല്‍ബം:ഉത്സവഗാനങ്ങള്‍
എന്തും മറന്നേക്കാമെങ്കിലുമാരാത്രി
എന്നെന്നും ഓര്‍മ്മിക്കും ഞാന്‍
ജീവനെ പുല്‍കിയ മുഗ്ദ്ധവസന്തത്തെ
നോവാതെ നോവിച്ചു ഞാന്‍
(എന്തും)

ഉത്രാടമായിരുന്നന്നു വീടാകെയും
പൊട്ടിച്ചിരിച്ചു നിന്നു...
മുറ്റത്തും ആ നടുമുറ്റത്തുമമ്പിളി
പട്ടു വിരിച്ചിരുന്നു...
നിരവദ്യ യൗവനനിധിപോലെന്നോമന
നിലവറയ്ക്കുള്ളില്‍ വന്നു...
നിന്‍ കൈയ്യില്‍ പൂപോലെ നിന്ന പൊന്‍‌
കൈത്തിരി എന്തിനായ് ഞാനണച്ചു...
(എന്തും)

വീണ്ടും കൊളുത്തിടാമാത്തിരിയെന്നു ഞാന്‍
വെറുതെ കൊതിച്ചുപോയി...
വീണ്ടും കൊളുത്തിയാലാദ്യത്തേതാവില്ല
പിരിയുമ്പോള്‍ നീ മൊഴിഞ്ഞു...
പുലരിത്തിടമ്പായുയര്‍ന്നു നീ - ഞാന്‍
കണ്ണീര്‍ക്കടലിലെ സന്ധ്യയായി...
കാണാതെ കാര്യങ്ങളറിയാതെയങ്ങനെ
നമ്മളിന്നന്യരായി...

ശരണം‌വിളിയുടെ ..രചന: കൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയത് : യേശുദാസ്‌
ചിത്രം: ശ്രീ അയ്യപ്പനും വാവരുംസ്വാമിയേയ് ശരണമയ്യപ്പാ
അയ്യപ്പസ്വാമിയേയ് ശരണമയ്യപ്പാ
ശരണം‌വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
ബ്രഹ്മതേജസ്സു വിടരും താവക-
സന്നിധാനം ശരണം...
നിന്‍ ദര്‍ശനഭാഗ്യം തരണം...

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

സംസാരദുഃഖവും മുജ്ജന്മപാപവും
ഇരുമുടിക്കെട്ടായ് ശിരസ്സിലേറ്റി
ആയിരം വര്‍ണ്ണങ്ങള്‍ ഒരുമിച്ചു ചേരുന്നു
എരുമേലിവാവരുടെ തിരുനടയില്‍
മനം പേട്ടതുള്ളുന്നു തവനടയില്‍
മനം പേട്ടതുള്ളുന്നു തിരുനടയില്‍

അഴുതയില്‍ കുളിച്ചു കരിമലകയറുന്നു
കലിയുഗദുഃഖങ്ങള്‍ ശരണമയ്യപ്പാ
പമ്പയില്‍ മുങ്ങുന്ന മനസ്സില്‍ വിരിയുന്നു
പരം‌പൊരുളേ നിന്‍ മന്ദസ്മിതം
പമ്പാവാസന്റെ മന്ദസ്മിതം
ശബരിഗിരീശന്റെ മന്ത്രാക്ഷരം

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

കര്‍പ്പൂരദീപങ്ങള്‍ തൊഴുതുനില്‍ക്കും നിന്‍
തത്ത്വസോപാനങ്ങള്‍ കയറി
നിന്‍ തിരുനടയില്‍ തൊഴുതുണരുമ്പോള്‍
തിരുവാഭരണം ചാര്‍ത്തിയ രൂപം
കണ്മുന്നില്‍ തെളിയണം ദേവദേവാ
കര്‍പ്പൂരപ്രിയനേ മണികണ്ഠാ


 ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം