Tuesday, January 10, 2012

ഇത്രമേല്‍ മണമുള്ള....
രചന: കെ ജയകുമാര്‍ 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: യേശുദാസ് 
ചിത്രം: മഴ 


ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും 
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും 
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും

ഗപ ഗരി സരി ഗരി സഗ രിസ ധ പ 
 ഗപ ഗരി സരി ഗരി സഗ രിസ ധ പ 
ഗരിഗ സരി  ഗരിഗ സരി
പധ പസ  പധ പസ 
സരി സഗ  സരി സഗ
ഗപ ഗധ  ഗപ ഗധ
പധസ  പധസ
ഗരിസധ  ഗരിസധ

പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും 
മൃദുലവും സൌമ്യവും ആയിരിക്കും
താമരനൂല്‍ പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും 

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും 

നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കു വയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ
പടരുന്നതാരാഗ പരിമളമായിരിക്കും 

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും 
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും 
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകൾ-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും 
Saturday, December 10, 2011

അങ്ങകലെ കിഴക്കന്‍രചന: ജോസഫ്‌ ഒഴുകയില്‍ 
സംഗീതം: കോഴിക്കോട് യേശുദാസ് 
പാടിയത്: കെ ജെ യേശുദാസ് 
ചിത്രം: ഓര്‍മയില്‍ ഒരു നിമിഷം 

അങ്ങകലെ കിഴക്കന്‍ ദിക്കില്‍
പൂമര കൊമ്പിലിരുന്നു 
കോകിലം ഇണയെ വിളിക്കുന്നു 
അനുരാഗ ഗാനം പാടി 
അനുരാഗ ഗാനം പാടി (അങ്ങകലെ..)

ഇണയോ വിളി കേള്‍ക്കുന്നില്ല
അനുപല്ലവി പാടുന്നില്ല (ഇണയോ.. )
ഈ സന്ധ്യതന്‍ അരുണിമയില്‍
ഈണവുമായ്‌ കാത്തിരിന്നു (ഈ സന്ധ്യതന്‍..)
ഒരു വേഴാമ്പല്‍ പോലെ 

ആയിരം കിനാക്കളുമായ്
ഓര്‍മയില്‍ നീ മാത്രമേ
ഒരു നാള്‍ ഞാന്‍ കൊതിച്ചു നിന്നു
പറന്നു പോകാന്‍ ഒരുങ്ങി നിന്നു (ഒരു നാള്‍..)(അങ്ങകലെ..) 
അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി .....

മഞ്ഞിൽ മെല്ലെ

രചന: ചന്ദ്രന്‍ നായര്‍
സംഗീതം: രമേശ്‌ നാരായണന്‍
പാടിയത്: യേശുദാസ്
ചിത്രം: മകരമഞ്ഞ്

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ 
എങ്ങോ മായുന്നുവോ
(മഞ്ഞിൽ‌)

തീരം തേടുംപോലെ വാനിൽ മേഘം മൗനം
ശംഖിൻ നാദം വരവർണ്ണിനിയായ്
നിറമായ് മാധവം! മൊഴിയായ് യാദവം!
മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം
അതിലായിരം ഋതുഭംഗികൾ അവിരാമമായി
(മഞ്ഞിൽ‌)

ചായം ചേരും നീളേ രാവിൽ മോഹം മൂകം
ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ്
കനവായ് മാനസം! നിഴലായ് ആ മുഖം!
വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം
അതിലായിരം മൃദുശീലുകൾ അവിരാമമായി


                                                       Publish Postഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കൂ.

ഈ പുഴയും സന്ധ്യകളും

രചന: മുല്ലനേഴി 
സംഗീതം: ഷഹബാസ് അമന്‍ 
പാടിയത്: വിജയ്‌ യേശുദാസ് 
ചിത്രം: ഇന്ത്യന്‍ റുപീ 
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ
ആ ലയലഹരി മറക്കുമോ....
പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?
ഈ പുഴയും സന്ധ്യകളും...

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
പ്രേമഗഗന സീമയിൽ
കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ?
കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....

Wednesday, September 7, 2011

പൂമരം പൂത്ത വഴിയിലൂടെ
രചന: ആര്‍ കെ ദാസ്‌ 
സംഗീതം: ബേണി ഇഗ്നേഷ്യസ് 
പാടിയത്: യേശുദാസ് 
ആല്‍ബം: പുഷ്പോത്സവം 


പൂമരം പൂത്ത വഴിയിലൂടെ 
മാമര ചാര്ത്തിന്‍ ഇടയിലൂടെ 
നിളയുടെ കാമുക കവിയുടെ കവിതയോരോണ
നിലാവായ് ഒഴുകുമ്പോള്‍ 
മലയാളമേ ഇത് ധന്യം..
നിന്റെ മകനായി പിറന്നതെന്‍ പുണ്യം ....

ഹിമപുഷ്പ കലികകള്‍ പൂക്കുന്ന പുല്‍ തുമ്പില്‍  ...
അരുണന്റെ മൃദു ചുംബനം ...
രവി രത്ന കണികകള്‍ വഴി നീളെ
ഞാത്തിയിട്ടുഷസ്സിന്റെ പുതുവാണിഭം ..
ഇത് മലയാള നാടിന്റെ ചന്തം..
ഞാനീ മണ്ണിനു സ്വന്തം...

 ഋതു ഭേദമറിയാതെ  ശുഭകാന്തി ചൊരിയുന്ന 
മലയാള മന്ദസ്മിതം.. 
നിറമേഴും അറിയുന്ന തിരുവോണ പൂക്കളം
അഴകിന്റെ വൃന്ദാവനം....
ഇത് മലയാള നാടിന്റെ ചന്തം...
ഞാനീ മണ്ണിന്‍ സ്വന്തം 

Friday, July 22, 2011

ആദ്യചുംബനം അമൃത ചുംബനം...

 
 
 
രചന: യൂസഫലി 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്: ജയചന്ദ്രന്‍
 
 
ആദ്യചുംബനം അമൃത ചുംബനം
ഇനിയുമെത്ര ചുംബനങ്ങള്‍ നേടിയാലും
ഈ മധുരം എന്നെന്നും തിരുമധുരം
ഈ മധുരം എന്നെന്നും തിരുമധുരം 

സ്വപ്നമെന്ന മിഥ്യയിന്നു സത്യമാകും
നഗ്ന സത്യമാകും
മോഹമെന്ന ഹംസമിന്നു നൃത്തമാടും
ഹര്‍ഷ നൃത്തമാടും
ഹൃദയങ്ങളേ യുവ ഹൃദയങ്ങളേ
നിങ്ങള്‍ തന്‍ മുന്നിലിതാ തേന്‍കിണ്ണം

പ്രേമമെന്ന സാഗരത്തില്‍ വേലിയേറ്റം
ഇന്ന് വേലിയേറ്റം
മല്ലികപ്പൂവമ്പനിന്നു തുള്ളിയാട്ടം
ഒരു തുള്ളിയാട്ടം
മിഥുനങ്ങളേ യുവ മിഥുനങ്ങളേ
നിങ്ങള്‍തന്‍ മുന്നിലിതാ തേന്‍കിണ്ണം
Monday, February 28, 2011

ഒറ്റക്കമ്പി നാദം

ചിത്രം : തേനും വയമ്പും
രചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ ജെ യേശുദാസ്


ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ 


നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ 
എന്നും ഉള്ളിലെ ദാഹമെങ്കിലും 

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും


താമരക്കുമ്പിളല്ലോ മമ..
രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: എസ് ജാനകി
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ലതാമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
(താമര...)

കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
(താമര...)

താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ. 

നീള്‍മിഴിപ്പീലിയില്‍ ...

 ചിത്രം : വചനം
രചന :: ഒ എന്‍ വി കുറുപ്പ്
സംഗീതം : മോഹന്‍ സിതാര
പാടിയത് : കെ ജെ യേശുദാസ്
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍
വെറുമന്യനെപോല്‍
(നീള്‍മിഴിപ്പീലി)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ... നാമിരുന്നു...
(നീള്‍മിഴിപ്പീലി)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍ , നൊമ്പരങ്ങള്‍ ‍


വാതില്‍പ്പഴുതിലൂടെന്‍ ...ചിത്രം : ഇടനാഴിയില്‍ ഒരു കാലൊച്ച
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : വി ദക്ഷിണമൂര്‍ത്തി
പാടിയത് : കെ ജെ യേശുദാസ്
വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു