Tuesday, February 22, 2011

എന്റെ മൺ‌വീണയിൽ..രചന: ഓ എന്‍ വി 
സംഗീതം: ജോണ്‍സന്‍ 
പാടിയത്: യേശുദാസ്‌ 
ചിത്രം: നേരം പുലരുമ്പോള്‍എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു...

പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം...
വിണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മൺ‌ത്തരി ചുണ്ടിലും മൗനം...

മലയാളഭാഷ തന്‍

 
 
 
 
രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: ജി ദേവരാജന്‍ 
പാടിയത്:പി ജയചന്ദ്രന്‍ 
ചിത്രം: പ്രേതങ്ങളുടെ താഴ്വര 


മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു..
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..

കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്
കൈകൊട്ടിക്കളി താളം മുഴങ്ങുന്നു..
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍
കുരുവിതന്‍ പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു
കേള്‍ക്കുന്നൂ.....
(മലയാളഭാഷ)

മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍
മാനത്തിന്‍ മായാനിറം മലരുന്നു..
അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍
അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു..
നിറയുന്നൂ....
(മലയാളഭാഷ)ഉത്രാടരാവേ വരുമോ

 
 
 
രചന: പി കെ ഗോപി, എസ് രമേശന്‍ നായര്‍, പി എസ് നമ്പീശന്‍ 
സംഗീതം: രഘുകുമാര്‍ , കലവൂര്‍ ബാലന്‍, എന്‍ പി പ്രഭാകരന്‍ 
പാടിയത്:  യേശുദാസ്‌, എസ് ജാനകി
ആല്‍ബം: പൊന്നോണ തരംഗിണി

ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാപ്പുടവ ചുറ്റി
ആളറിയാതെ അനക്കമില്ലാതെ
ആശ്രമവും അറിയാതെ
എന്റെ ആത്മാവു പോലും അറിയാതെ
(ഉത്രാടരാവേ...)

പൂത്താലം പോലൊരു നാടു കാണാൻ
പൂവുകൾ പാടുന്ന പാട്ട് കേൾക്കാൻ
വാരി വിതച്ചത് സൗന്ദര്യം
കോരിയെടുത്തത് രോമാഞ്ചം
കാണുന്നതെല്ലാം കർപ്പൂരം
കൊയ്യുന്നതെല്ലാം മാധുര്യം
(ഉത്രാടരാവേ...)


പൊന്മണി നെന്മണി നൂറുമേനി
കണ്മണി എൻ മനം പൂത്തിറങ്ങി
പാടവരമ്പത്ത് കണ്ടു മുട്ടാം
താമരച്ചോലയിൽ മുങ്ങി നീന്താം
പൂ‍മരച്ചോട്ടിലിന്നത്താഴം
പുല്ലാനിക്കാട്ടിൽ കല്യാണം
ഉത്രാടരാവേ വരുമോ നീ
ഉലയാത്ത പൂനിലാപ്പുടവ ചുറ്റി
ആളറിയാതെ അനക്കമില്ലാതെ
ആശ്രമവും അറിയാതെ
എന്റെ ആത്മാവു പോലും അറിയാതെ
(ഉത്രാടരാവേ...)

പൂത്താലം പോലൊരു നാടു കാണാൻ
പൂവുകൾ പാടുന്ന പാട്ട് കേൾക്കാൻ
വാരി വിതച്ചത് സൗന്ദര്യം
കോരിയെടുത്തത് രോമാഞ്ചം
കാണുന്നതെല്ലാം കർപ്പൂരം
കൊയ്യുന്നതെല്ലാം മാധുര്യം
(ഉത്രാടരാവേ...)

കൊഞ്ചി, കരയല്ലേ,
ചിത്രം: പൂമുഖപടിയില്‍ നിന്നെയും കാത്ത്..
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്‌, ജാനകി

 കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ

പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
 ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
 നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ

ആ മുഖം കണ്ട നാള്‍രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: എസ് ജാനകി, സതീഷ്‌ ബാബു 
ചിത്രം: യുവജനോത്സവം 


ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

പോക്കുവെയില്‍ പോന്നണിഞ്ഞു നിന്‍ പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി
എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്മിഴി മുത്തോലിച്ച സാഗരം
എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
അത്തിപ്പഴത്തിന്നിളംനീര്‍

 
 
 
രചന: ബിച്ചു തിരുമല 
സംഗീതം: എസ് ബാലകൃഷ്ണന്‍ 
പാടിയത്: എം ജി ശ്രീകുമാര്‍, ചിത്ര
ചിത്രം: നക്ഷ്ത്രകൂടാരം
 
 
അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കുടപ്പന്‍റെ മുട്ടായി നല്‍കാം
അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ
കണ്ണാരു പൊത്തും കൈയ്യാരു കെട്ടും
മഴവെയിലുവരുമന്നു കുറുനരിക്കു കല്യാണം
ആരാണു പൂത്താലി കെട്ടാ‍ന്‍

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നിളനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ

മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇതുവരെയലഞ്ഞു ഇനിയുമതു വേണോ
ഇല്ലില്ലതില്ലില്ല മേലില്‍

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാങ്കുറുഞ്ഞി മിന്നാമിനുങ്ങി
മിഴിമയിലു നടമാടും ഇളമയുടെ പൂമാറില്‍
ഞാനെന്‍റെ പൂത്താലി ചാര്‍ത്തും
അത്തിപ്പഴത്തിന്നിളന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ

സുമശരനൊരിളമനസു മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
അതു വന്നു കൊണ്ടെന്‍റെയുള്ളം മുറിഞ്ഞു
മുറിവുകളിലേതോ കരസുഖമറിഞ്ഞു
ആ പൊന്‍കിനാവെന്നു പൂക്കും

ഋതുഭേദ കല്പനചിത്രം : മംഗളം നേരുന്നു
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍


ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി..

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…


പുളിയിലക്കരയോലും ...
ചിത്രം : ജാതകം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ജോണ്‍സന്‍
ആലാപനം : കെ.ജെ.യേശുദാസ്

പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ

മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ‍ …ഞാന്‍ വിസ്മയലോലനായ് നിന്നൂശ്രീരാഗമോ....
രചന: ഓ എന്‍ വി 
സംഗീതം: ശരത്
പാടിയത്: യേശുദാസ്‌ 
ചിത്രം: പവിത്രം ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്


ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല

പ്ലാവിലപ്പൊന്‍‌തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം


കോവിലില്‍ പുലര്‍‌വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം

വാലിന്മേല്‍ ....രചന: ഓ എന്‍ വി 
സംഗീതം: ശരത് 
പാടിയത്: എം ജി ശ്രീകുമാര്‍, സുജാത 
ചിത്രം: പവിത്രം 


വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
(വാലിന്മേല്‍)

അമ്മത്തിരുവയറുള്ളില്‍ക്കുറുകണ്
കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
എന്തിനി വേണം എന്നരുളേണം
പുന്നില്ലിന്നവിലോ പൂവന്‍‌കനിയോ
തുമ്പപ്പൂച്ചോറോ തൂശനിലതന്‍
തുഞ്ചത്തുവച്ച പഴം‌നുറുക്കോ
തിരുനെല്ലിക്കാവിലെ ആ...
തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം
(വാലിന്മേല്‍)

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്
കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
പൊന്‍‌കുരുത്തോളക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
പുന്നാഗക്കയ്യിലെ തുടിയുണ്ടേ
പൂക്കുലതുള്ളുന്ന താളമുണ്ടേ
കളമനെല്‍പ്പാടത്തെ ആ...
കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്രാവില്‍ വീണാനാദം

 
 
രചന: കൈതപ്രം 
സംഗീതം: ശരത് 
പാടിയത്: യേശുദാസ്‌, സുജാത 
ചിത്രം: സിന്ദൂരരേഖ 
 

 
രാവില്‍ വീണാനാദംപോലെ
കാവില്‍ സന്ധ്യാഗീതംപോലെ
ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ
സുഖരാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ-
(രാവില്‍)

ചന്ദനനൗകയില്‍ സര്‍പ്പം‌പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനകമുകിലുകള്‍
സ്വര്‍ണ്ണമത്‌സ്യങ്ങള്‍ നീന്തുമീ പൊന്‍‌മിഴിപ്പൊയ്‌ക കണ്ടുവോ
തേന്‍‌നിലാപ്പൂക്കള്‍ വീഴുമീ സ്വപ്നലോകങ്ങള്‍ കണ്ടുവോ
ഇതിലേ - സ്‌മൃതിലയമധുരിമ തഴുകിയ പ്രണയ-
(രാവില്‍)

ആവണിമാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്‌തുപോല്‍ കുന്നിന്‍ച്ചരിവ് പൂവണിഞ്ഞുവോ
ആലവട്ടങ്ങളേന്തുമീ ആല്‍മരച്ചോട്ടില്‍ ഓടിവാ
ഓണവില്ലിന്റെയീണമായ് ഹൃദയസന്ദേശമോതിവാ
അഴകായ് - പൂക്കിലഞൊറിയുമൊരോര്‍മ്മയില്‍ അമൃത-
(രാവില്‍)


എന്‍റെ സിന്ദൂരരേഖ..

 
 
രചന: കൈതപ്രം 
സംഗീതം: ശരത് 
പാടിയത്: യേശുദാസ്‌ ,ചിത്ര
ചിത്രം: സിന്ദൂരരേഖ


 
എന്‍റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്‍റെ സ്നേഹവിലാപം
പിടയുന്ന മായാവേണുവില്‍
പ്രിയസന്ധ്യ കേഴും നൊമ്പരം
ദൂരെ... ദൂരേ...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരോ മറുവാക്കുമില്ലാ
കര്‍മ്മങ്ങള്‍ കൈമറിഞ്ഞ
കനലാണു ഞാന്‍... ഉയിരാണു ഞാന്‍...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി

ഇന്നെന്റെ ജീവരാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും
പൂന്തെന്നലും നെയ്യാമ്പലും
ദൂരെ... ദൂരേ...
കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ
പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ
ഈ മണ്‍‌വീണയില്‍...
എന്‍റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹവിലാപം

ഏതാണു പൊന്‍‌വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടിവന്ന വനമാലി നീ
എങ്ങാണു നീ ആരാണു നീ
ദൂരെ... ദൂരേ....
എന്റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്‍റെ സ്നേഹപരാഗം
ഉയരുന്നു മായാവേണുവില്‍
പ്രിയസന്ധ്യ പാടും മര്‍മ്മരം
ദൂരെ... ദൂരേ....
എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു
ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു


മംഗളങ്ങള്‍...

 
 
രചന: കൈതപ്രം 
സംഗീതം: ശരത് 
പാടിയത്: യേശുദാസ്‌ 
ചിത്രം: ക്ഷണക്കത്ത് 
 


മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാങ്കുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌
കാണാന്‍ മറന്നു പോയോ...
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ

അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നതപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെ ഒരുങ്ങുമ്പോഴും..ഉം..
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ

വരവര്‍ണ്ണമണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തുമായീ എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നുആകാശ ദീപമെന്നുംരചന: കൈതപ്രം 
സംഗീതം: ശരത് 
പാടിയത്: യേശുദാസ്‌, ചിത്ര
ചിത്രം: ക്ഷണക്കത്ത് 


ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍

സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ ..രാവലിയുമ്പോള്‍

ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍....രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ 

ചന്ദനമണിവാതില്‍..രചന: ഏഴാച്ചേരി രാമചന്ദ്രന്‍ 
സംഗീതം: രവീന്ദ്രന്‍ 
പാടിയത്: ജി വേണുഗോപാല്‍ 
ചിത്രം: മരിക്കുന്നില്ല ഞാന്‍

ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ?                               (ചന്ദനമണി ‍..)

എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ?              (ചന്ദനമണി ‍..)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ?                      

   ഗോവര്‍ദ്ധനഗിരി..

രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി 
പാടിയത്: എസ് ജാനകി 
ചിത്രം: മറുനാട്ടില്‍ ഒരു മലയാളി 
ഗോവര്‍ദ്ധന ഗിരി കൈയ്യിലുയര്‍ത്തിയ
ഗോപകുമാരന്‍ വരുമോ തോഴീ..
കാളിയ മര്‍ദ്ദന നര്‍ത്തനമാടിയ
കമനീയാംഗന്‍ വരുമോ തോഴീ..

സാഗര ചുംബനമേറ്റു തളര്‍ന്നു..
സന്ധ്യ നഭസ്സില്‍ മാഞ്ഞുകഴിഞ്ഞു..
നീല നിലാവിന്‍ നിറമാലയുമായ്
നിര്‍മ്മല യാമിനി വന്നുകഴിഞ്ഞു..

ചിന്താമലരുകള്‍ മുള്ളുകളായ്
നൊന്തുഴലുന്നു മാമക ഹൃദയം
പാലും വെണ്ണയും പഴകും മുമ്പേ
പങ്കജനേത്രന്‍ വരുമോ തോഴീ..

അശോക പൂർണ്ണിമ...

രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: വി ദക്ഷിണാമൂര്‍ത്തി 
പാടിയത്: യേശുദാസ്‌ 
ചിത്രം: മറുനാട്ടില്‍ ഒരു മലയാളി 


അശോക പൂർണ്ണിമ വിടരും വാനം
അനുഭൂതികൾ തൻ രജനീ യാമം
അലയുകയായെൻ അനുരാഗ കൽപ്പന
ആകാശത്താമര തേടി (അശോക)

പ്രസാദ കളഭം വാരിത്തൂവും
പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി (പ്രസാദ)
ഒരു സ്വപ്നത്തിൻ പനിനീർക്കാറ്റിൽ (2)
ഒഴുകി വരുന്നവളേ ഒരു പൂവിതൾ തരുമോ
തിരു മധുരം തരുമോ (അശോക)

വിഷാദ വിപിനം വാടിക്കരിയാൻ
വികാര മന്ദിര വാടി തളിർക്കാൻ (വിഷാദ)
ഒരു മോഹത്തിൻ ഋതു കന്യകയായ്‌ (2)
പിറവിയെടുത്തവളെ ഒരു തേൻ മൊഴി തരുമോ
തിരുവായ്‌ മൊഴി തരുമോ (അശോക)