Monday, February 28, 2011

ഒറ്റക്കമ്പി നാദം





ചിത്രം : തേനും വയമ്പും
രചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ ജെ യേശുദാസ്






ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍ ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ 


നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ 
എന്നും ഉള്ളിലെ ദാഹമെങ്കിലും 

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും






താമരക്കുമ്പിളല്ലോ മമ..




രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: എസ് ജാനകി
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല



താമരക്കുമ്പിളല്ലോ മമഹൃദയം ഇതില്‍
താതാ നിന്‍ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍ എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും?
ദേവാ...ദേവാ...ദേവാ....
(താമര...)

കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ദേവാ....ദേവാ....ദേവാ...
(താമര...)

താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപ്പൂവായീ വിടര്‍ന്നൂ ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീയെന്നേ കൈക്കൊള്ളുമോ?
ദേവാ...ദേവാ.. ദേവാ.







 

നീള്‍മിഴിപ്പീലിയില്‍ ...





 ചിത്രം : വചനം
രചന :: ഒ എന്‍ വി കുറുപ്പ്
സംഗീതം : മോഹന്‍ സിതാര
പാടിയത് : കെ ജെ യേശുദാസ്




നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍
വെറുമന്യനെപോല്‍
(നീള്‍മിഴിപ്പീലി)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ... നാമിരുന്നു...
(നീള്‍മിഴിപ്പീലി)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍ , നൊമ്പരങ്ങള്‍ ‍






വാതില്‍പ്പഴുതിലൂടെന്‍ ...



ചിത്രം : ഇടനാഴിയില്‍ ഒരു കാലൊച്ച
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : വി ദക്ഷിണമൂര്‍ത്തി
പാടിയത് : കെ ജെ യേശുദാസ്




വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു





 

ലക്ഷാര്‍ച്ചന കണ്ടു




ചിത്രം: അയലത്തെ സുന്ദരി
രചന: മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ശങ്കര്‍ ഗണേശ്
പാടിയത്: യേശുദാസ്



ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു....

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു (ലക്ഷാര്‍ച്ചന)
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു

മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍
അറിഞ്ഞൂ ഞാന്‍
(ലക്ഷാര്‍ച്ചന)

അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി







നിന്‍ തുമ്പു കെട്ടിയിട്ട...




ചിത്രം : ശാലിനി എന്‍റെ കൂട്ടുകാരി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ജി ദേവരാജന്‍
പാടിയത് : കെ ജെ യേശുദാസ്



 
സുന്ദരീ...ആ.. സുന്ദരീ... സുന്ദരീ....

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു 
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. 








ഹിമശൈലസൈകത ..






ചിത്രം : ശാലിനി എന്‍റെ കൂട്ടുകാരി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം : ദേവരാജന്‍
പാടിയത് : പി മാധുരി

 

ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കലം ഖനീഭൂതമായ്നില്‍ക്കുമാക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?






സ്വപ്നങ്ങളൊക്കെയും





ചിത്രം : കാണാന്‍ കൊതിച്ച്
രചന : പി ഭാസ്കരന്‍
സംഗീതം : വിദ്യാധരന്‍
പാടിയത് : യേശുദാസ്



സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം….
ആശതൻ തേരിൽ നിരാശതൻ
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..

കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം ..,
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….

സങ്കല്പകേദാരഭൂവിൽ വിളയുന്ന
പൊൻ കതിരൊക്കെയും പങ്കുവയ്കാം..
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
നമ്മളേ നമ്മൾക്കായ് പങ്കുവയ്ക്കാം…







 

പോക്കുവെയില്‍.....




ചിത്രം : ചില്ല്
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍
പാടിയത് : കെ ജെ യേശുദാസ്




പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കളായ് അലകളില്‍ ഒഴുകി പോകെ
കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)

പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം

അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
രാത്രി ഈ രാത്രി എന്നോമലേ പോലെ
പാട്ടില്‍ ഈ പാട്ടില്‍
നിന്നോര്‍മ്മകള്‍ മാത്രം







നീലനിശീഥിനീ നിന്‍ ...




ചിത്രം  : CID നസീര്‍
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : ബ്രഹ്മാനന്ദന്‍





നീലനിശീഥിനീ നിന്‍ മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു
നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
നിര്‍മ്മലേ ഞാന്‍ കാത്തുനിന്നൂ
നിന്നു നിന്നു ഞാന്‍ കാത്തുനിന്നു
(നീലനിശീഥിനീ..)

ജാലകവാതിലിന്‍ വെള്ളിക്കൊളുത്തുകള്‍
താളത്തില്‍ കാറ്റില്‍ കിലുങ്ങീ (..ജാലകവാതിലിൻ..‍)
വാതില്‍ തുറക്കുമെന്നോര്‍ത്തു വിടര്‍ന്നിതെന്‍
വാസന്തസ്വപ്നദലങ്ങള്‍..
വാസന്തസ്വപ്നദലങ്ങള്‍
ആ...ആ...ആ...

നീലനിശീഥിനീ നിന്‍ മണിമേടയില്‍
നിദ്രാവിഹീനയായ് നിന്നു..

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞൂ (..തേനൂറും ചന്ദ്രിക..)
തേടിത്തളരും മിഴികളുമായ് ഞാന്‍
ദേവിയെ കാണുവാന്‍ നിന്നൂ
ദേവിയെ കാണുവാന്‍ നിന്നൂ
ആ...ആ...ആ...
(നീലനിശീഥിനീ..)







 

കാട്ടിലെ പാഴ്മുളം ...


 

ചിത്രം : വിലയ്ക്കു വാങ്ങിയ വീണ
രചന : പി ഭാസ്ക്കരൻ
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാടിയത് : യേശുദാസ്

 
 


കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ.. അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും....

നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ.......

മന്മനോവീണയില്‍...
മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
തറയില്‍ വീണിന്നു തകരുന്നൂ
കാട്ടിലെ......
വരവാണീ ഘനവേണീ
വരുമോ നീ വരുമോ?
മധുരമധുരമാ ദര്‍ശനലഹരി തരുമോ?
നീ തരുമോ?
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ