രചന: ആര് കെ ദാസ്
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയത്: യേശുദാസ്
ആല്‍ബം: പുഷ്പോത്സവം
പൂമരം പൂത്ത വഴിയിലൂടെ
മാമര ചാര്ത്തിന് ഇടയിലൂടെ
നിളയുടെ കാമുക കവിയുടെ കവിതയോരോണ
നിലാവായ് ഒഴുകുമ്പോള്‍
മലയാളമേ ഇത് ധന്യം..
നിന്റെ മകനായി പിറന്നതെന്‍ പുണ്യം ....
ഹിമപുഷ്പ കലികകള്‍ പൂക്കുന്ന പുല് തുമ്പില്‍ ...
അരുണന്റെ മൃദു ചുംബനം ...
രവി രത്ന കണികകള്‍ വഴി നീളെ
ഞാത്തിയിട്ടുഷസ്സിന്റെ പുതുവാണിഭം ..
ഇത് മലയാള നാടിന്റെ ചന്തം..
ഞാനീ മണ്ണിനു സ്വന്തം...
ഋതു ഭേദമറിയാതെ ശുഭകാന്തി ചൊരിയുന്ന
മലയാള മന്ദസ്മിതം..
നിറമേഴും അറിയുന്ന തിരുവോണ പൂക്കളം
അഴകിന്റെ വൃന്ദാവനം....
ഇത് മലയാള നാടിന്റെ ചന്തം...
ഞാനീ മണ്ണിന് സ്വന്തം
No comments:
Post a Comment