Thursday, February 24, 2011

ഉത്തരാസ്വയംവരം....

 
 
 
രചന: ശ്രീകുമാരന്‍ തമ്പി 
സംഗീതം: ദക്ഷിണാമൂര്‍ത്തി 
പാടിയത്: യേശുദാസ്‌ 
ചിത്രം: ഡേഞ്ചര്‍ബിസ്ക്കറ്റ്‌ 
 
 
 
 
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു..

കുടമാളൂർ സൈരന്ധ്രിയായ്
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ടയുണർന്നുയർന്നു..

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ..





 

No comments:

Post a Comment