Monday, February 21, 2011

ശരണം‌വിളിയുടെ ..



രചന: കൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയത് : യേശുദാസ്‌
ചിത്രം: ശ്രീ അയ്യപ്പനും വാവരും



സ്വാമിയേയ് ശരണമയ്യപ്പാ
അയ്യപ്പസ്വാമിയേയ് ശരണമയ്യപ്പാ
ശരണം‌വിളിയുടെ ശംഖൊലി കേട്ടുണരൂ
ഷഡാക്ഷരമന്ത്രപ്പൊരുളേ
ബ്രഹ്മതേജസ്സു വിടരും താവക-
സന്നിധാനം ശരണം...
നിന്‍ ദര്‍ശനഭാഗ്യം തരണം...

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

സംസാരദുഃഖവും മുജ്ജന്മപാപവും
ഇരുമുടിക്കെട്ടായ് ശിരസ്സിലേറ്റി
ആയിരം വര്‍ണ്ണങ്ങള്‍ ഒരുമിച്ചു ചേരുന്നു
എരുമേലിവാവരുടെ തിരുനടയില്‍
മനം പേട്ടതുള്ളുന്നു തവനടയില്‍
മനം പേട്ടതുള്ളുന്നു തിരുനടയില്‍

അഴുതയില്‍ കുളിച്ചു കരിമലകയറുന്നു
കലിയുഗദുഃഖങ്ങള്‍ ശരണമയ്യപ്പാ
പമ്പയില്‍ മുങ്ങുന്ന മനസ്സില്‍ വിരിയുന്നു
പരം‌പൊരുളേ നിന്‍ മന്ദസ്മിതം
പമ്പാവാസന്റെ മന്ദസ്മിതം
ശബരിഗിരീശന്റെ മന്ത്രാക്ഷരം

അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

കര്‍പ്പൂരദീപങ്ങള്‍ തൊഴുതുനില്‍ക്കും നിന്‍
തത്ത്വസോപാനങ്ങള്‍ കയറി
നിന്‍ തിരുനടയില്‍ തൊഴുതുണരുമ്പോള്‍
തിരുവാഭരണം ചാര്‍ത്തിയ രൂപം
കണ്മുന്നില്‍ തെളിയണം ദേവദേവാ
കര്‍പ്പൂരപ്രിയനേ മണികണ്ഠാ


 ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം


2 comments:

  1. ഹരിക്കുട്ടാ സൂപ്പര്‍ . ആശംസകള്‍ ഒരുപാടൊരുപാടാശംസകള്‍

    ReplyDelete
  2. നന്ദി നാചിക്കാ

    ReplyDelete