Monday, February 21, 2011

ഒരാളിന് ഒരാളിന്റെ




രചന: കൂത്താട്ടുകുളം ശശി
സംഗീതം: നൂറനാട്  കൃഷ്ണന്‍കുട്ടി
പാടിയത്: ചിത്ര



ഒരാളിന് ഒരാളിന്റെ സാന്നിധ്യം ഇത്രയും 
പ്രിയമായി  തീരുന്നതെങ്ങനെ
ഒരാളിന് ഒരാളിന്റെ പുഞ്ചിരി  ഇത്രമേല്‍
ഹൃദ്യമായി  തോനുന്നതെങ്ങനെ
തിരമാലയായി  അഗ്നി  ജ്വാലയായി  ഇഷ്ടം
ഓരോ രോമ കൂപങ്ങളിലൂടെയും
അന്തരാത്മാവിലെക്കാളിപ്പടര്‍ന്നീ
സന്തോഷ  സാഗരം  തീര്‍ക്കുന്നതെങ്ങിനെ

ഇത്  ഭൂമിയില്‍  ജീവിതം  തുടരാന്‍
നമ്മെ  കൊതിപ്പിക്കും  സൌഭാഗ്യം
ഇത്  പ്രപഞ്ചത്തിന്‍  ജീവരഹസ്യം
സ്വര്‍ഗീയ   സൌന്ദര്യം  (2)

ഈ  സൌന്ദര്യ  നിലാകുളിര്‍ ചോലയില്‍
മുങ്ങി തുടിക്കാന്‍ ഉഴറുന്നു
മനസ്സുഴരുന്നു

ഒരു  ദുഖമേയുള്ളൂ ബാക്കി
ഈ മധുരവും ഒരു നാളില്‍ കയ്ക്കും
ആ കയ്പ്പ് തീണ്ടാതൊരു പാനപാത്രം
തേടി തേടി വരുന്നൂ ഞാന്‍
ആ പ്രേമ ചഷകം എവിടെ?







1 comment:

  1. ഒരു ദുഖമേയുള്ളൂ ബാക്കി
    ഈ മധുരവും ഒരു നാളില്‍ കയ്ക്കും
    ആ കയ്പ്പ് തീണ്ടാതൊരു പാനപാത്രം
    തേടി തേടി വരുന്നൂ ഞാന്‍
    ആ പ്രേമ ചഷകം എവിടെ?

    എവിടേന്ന്........?

    ReplyDelete