Saturday, February 26, 2011

പൈതലാം യേശുവെ...

രചന: സിസ്റ്റർ മേരി ആഗ്നസ്,ബ്രദർ.ജോൺ കൊച്ചു തുണ്ടിൽ,ഫാദർ.മാത്യു മൂത്തേടം,ബ്രദർ ജോസഫ് പാറംകുഴി,ബ്രദർ മാത്യു ആശാരിപ്പറമ്പിൽ,ബ്രദർ ജോസ് വേത്തമാട്ടിൽ
സംഗീതം: ജേസന്‍ പനക്കല്‍ 
പാടിയത്: ചിത്ര 
ആല്‍ബം: സ്നേഹ പ്രവാഹം 



പൈതലാം യേശുവെ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരീ
നിങ്ങള്‍ തന്‍ ഹൃത്തില്‍
യേശുനാഥന്‍ പിറന്നു
(പൈതലാം യേശുവെ)

ലലലാ...ലലലാ...ഉം ..

താലപ്പൊലിയേകാന്‍
തംബുരു മീട്ടുവാന്‍
താരാട്ട് പാടിയുറക്കീടുവാന്‍ (2)
താരാഗണങ്ങളാല്‍ ആഗാതരാകുന്നു
വാനരൂപികള്‍ ഗായക ശ്രേഷ്ഠര്‍
വാനരൂപികള്‍ ഗായക ശ്രേഷ്ഠര്‍
(പൈതലാം യേശുവെ )



ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)
നാഥാധിനാഥനായ് വാഴുമെന്‍ ഈശനായ്
ഉണര്‍വോടേകുന്നേന്‍ ഉള്‍ത്തടം ഞാന്‍
ഉണര്‍വോടേകുന്നേന്‍ ഉള്‍ത്തടം ഞാന്‍







1 comment:

  1. ഇത് സിസ്റ്റര്‍ ആഗ്നസ്‌ എഴുതിയതല്ല!!

    ReplyDelete