Tuesday, February 22, 2011

കൊഞ്ചി, കരയല്ലേ,

ചിത്രം: പൂമുഖപടിയില്‍ നിന്നെയും കാത്ത്..
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്‌, ജാനകി

കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ

പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
 ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
 നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാനും

ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം

കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ

No comments:

Post a Comment