Tuesday, February 22, 2011

ശ്രീരാഗമോ....




രചന: ഓ എന്‍ വി 
സംഗീതം: ശരത്
പാടിയത്: യേശുദാസ്‌ 
ചിത്രം: പവിത്രം 



ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്


ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല

പ്ലാവിലപ്പൊന്‍‌തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം


കോവിലില്‍ പുലര്‍‌വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം













No comments:

Post a Comment