Tuesday, February 22, 2011

ഋതുഭേദ കല്പന



ചിത്രം : മംഗളം നേരുന്നു
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍


ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി..

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…






No comments:

Post a Comment