Tuesday, February 22, 2011

മംഗളങ്ങള്‍...

 
 
രചന: കൈതപ്രം 
സംഗീതം: ശരത് 
പാടിയത്: യേശുദാസ്‌ 
ചിത്രം: ക്ഷണക്കത്ത് 
 


മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാങ്കുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌
കാണാന്‍ മറന്നു പോയോ...
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ

അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നതപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെ ഒരുങ്ങുമ്പോഴും..ഉം..
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ

വരവര്‍ണ്ണമണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തുമായീ എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നു







No comments:

Post a Comment